നാല് ഡോട്ട് ബോളുകള്‍ , ഒരു ലെഗ് ബൈ , നന്നായി കളിച്ച മനീഷ് പാണ്ഡെ ഔട്ട്. രണ്ട് ഓവറില്‍ നേരിടേണ്ടത് 32 റണ്‍സ്.. ലോകത്തിലെ ഏത് കിടയറ്റ ബാറ്റസ്മാനും പതറുന്ന നിമിഷം; ദിനേഷ് കാര്‍ത്തിക്കിന്റെ മാസ്മരിക പ്രകടനം

  • Post category:news
  • Reading time:1 min read
You are currently viewing നാല് ഡോട്ട് ബോളുകള്‍ , ഒരു ലെഗ് ബൈ , നന്നായി കളിച്ച മനീഷ് പാണ്ഡെ ഔട്ട്. രണ്ട് ഓവറില്‍ നേരിടേണ്ടത് 32 റണ്‍സ്.. ലോകത്തിലെ ഏത് കിടയറ്റ ബാറ്റസ്മാനും പതറുന്ന നിമിഷം; ദിനേഷ് കാര്‍ത്തിക്കിന്റെ മാസ്മരിക പ്രകടനം

കൊളംബൊ: ആവേശപ്പോരാട്ടത്തില്‍ നിദാഹസ് ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യക്ക്. ബംഗ്ലാദേശിനെതിരേ ജയിക്കാന്‍ ഒരു ബൗളില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില് ദിനേശ് കാര്‍ത്തിക് നേടിയ സിക്‌സാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ഇതോടെ ഇന്ത്യന്‍ വിജയം നാല് വിക്കറ്റിന്. 167 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായപ്പോള്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ (24), മനീഷ് പാണ്ഡെ (28), ദിനേഷ് കാര്‍ത്തിക് (29) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

അവസാന ഓവറില്‍ പന്ത്രണ്ട് എന്നത് അനായാസം എത്തിപിടിക്കാവുന്നത് മാത്രമായിരുന്നു…പക്ഷേ തന്‍റെ ആദ്യ ഏകദിനം മാത്രം കളിച്ച ശങ്കറിന്‍റെ പരിഭ്രമം സൗമ്യ സര്‍ക്കാര്‍ മുതലാക്കിയപ്പോള്‍ , അവസാന ബോളില്‍ ജയിക്കാന്‍ 5 റണ്‍സ് എന്ന നിലയിലേക്ക് വഴുതി വീണപ്പോള്‍, ഇന്ത്യ പരാജയം ഉറപ്പിച്ചു. എന്നാല്‍ പണ്ടൊരിക്കല്‍ മിയാന്‍ദാദ് ഇന്ത്യന്‍ കാണികളെ നിശബ്ദരാക്കിയ വേദനയുടെ ഓര്‍മ്മകളെ , ഓവര്‍ എക്സ്ട്രാ കവറിലൂടെ അതിസുന്ദരമായ സിക്സറിലൂടെ അതി സന്തോഷത്തിന്‍െറ ദിനമാക്കി മാറ്റിയപ്പോള്‍,അന്തിച്ച് നിന്നത് നാമെല്ലാവരുമാണ്.

നാല് ഡോട്ട് ബോളുകള്‍ , ഒരു ലെഗ് ബൈ , പിന്നെ നന്നായി കളിച്ച മനീഷ് പാണ്ഡെ ഔട്ട്. രണ്ട് ഓവറില്‍ നേരിടേണ്ടത് 32 റണ്‍സ് …….ലോകത്തിലെ ഏത് കിടയറ്റ ബാറ്റസ്മാനും പതറുന്ന നിമിഷം …….

പക്ഷേ ദിനേശ് കാര്‍ത്തിക് മുന്നോട്ടു തന്നെയായിരുന്നു. മുന്നിലുളള മഹാമേരുവിനെ അയാളില്‍ പക്ഷേ തരിമ്പ് പോലും പരിഭ്രമമേറ്റിയില്ല. റൂബല്‍ ഹുസൈന്‍റെ ലോ ഫുള്‍ട്ടോസിനെ ലോങ് ഓണിന് മുകളിലൂടെ അതിസുന്ദര സിക്സര്‍ വീണ്ടും ലോങ് ഓണിലൂടെ ഒരു ബൗണ്ടറി…അടുത്ത ബോള്‍ വീണ്ടും സിക്സര്‍……… എന്നാല്‍ അടുത്ത പന്ത് അയാളെ മറികടന്നു. അടുത്ത പന്തില്‍ ലോങ് ഓഫിലേക്ക് രണ്ട് റണ്‍സ്. അവസാന പന്തില്‍ ഇന്ന് തന്‍െറ ദിവസമെന്നെ് തെളിയിച്ച സ്കൂപ്പിലൂടെ വീണ്ടും ഒരു ബൗണ്ടറി. പ്രതീക്ഷകള്‍ നക്ഷടപെട്ടെന്ന് കരുതിയിടത്ത് അയാള്‍ ഇന്ത്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു.

https://www.youtube.com/watch?v=S78DMLYb8Pw

0Shares