നാല് കിലോ കഞ്ചാവുമായി മലയാളി അറസ്റ്റില്‍; പിടികൂടിയത് മംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിക്കവേ

  • Post category:news
  • Reading time:1 min read
You are currently viewing നാല് കിലോ കഞ്ചാവുമായി മലയാളി അറസ്റ്റില്‍; പിടികൂടിയത് മംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം ബഹ്റൈനിലേക്ക് കടത്താന്‍ ശ്രമിക്കവേ

മംഗളൂരു: ബഹ്റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഞ്ചേശ്വരം ബഡാജെ സ്വദേശി അഭിലാഷ് (20) ആണ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നാലുകിലോ കഞ്ചാവ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ബഹ്റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കയറാനെത്തിയതായിരുന്നു അഭിലാഷ്. രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധനയ്ക്ക്് വിധേയമാക്കിയിരുന്നു. ഇതിനിടേ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അഭിലാഷിനെ ചോദ്യം ചെയ്തതോടെ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി അഭിലാഷിനെ ബജ്‌പെ പോലീസിനു കൈമാറി.

0Shares