നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ; സംരക്ഷകയായ അമ്മ തന്നെ കൊലപാതകത്തിന് കൂട്ടുനിന്നതിനാല്‍ ഒരുവിധ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി

  • Post category:news
  • Reading time:1 min read
You are currently viewing നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ; സംരക്ഷകയായ അമ്മ തന്നെ കൊലപാതകത്തിന് കൂട്ടുനിന്നതിനാല്‍ ഒരുവിധ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് കോടതി

കൊച്ചി: ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി രഞ്ജിത്തിന് വധശിക്ഷ. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രഞ്ജിതിന് 50,000 രൂപയും റാണിക്കും ബേസിലിനും 20,000 രൂപ വീതവും പിഴയും ചുമത്തി. രഞ്ജിത്തിനെ കൂടാതെ കൊല്ലപ്പെട്ട നാലുവയസുകാരിയായ അക്‌സയുടെ മാതാവ് റാണി, കൂട്ടുപ്രതിയായ ബേസില്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചു. രഞ്ജിത്തും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയടക്കമുള്ള മറ്റ് രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി വിധിച്ചിരുന്നു. സംരക്ഷകയായ അമ്മ തന്നെ കൊലപാതകത്തിന് കൂട്ടുനിന്നതിനാല്‍ കോടതി ഒരുവിധ ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികള്‍ക്ക് ശിക്ഷപ്രഖ്യാപിച്ചത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷിച്ചിരിക്കുന്നത്.കേസിലെ ശിക്ഷ ഈ മാസം 12 ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചിരുന്നുവെങ്കിലും അന്ന് രാവിലെ എറണാകുളം സബ്ജയിലില്‍ വച്ച് മുഖ്യപ്രതി രഞ്ജിത്ത് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ശ്രീജിത്തിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 2013 ഒക്ടോബറിലാണ് എല്‍കെജി വിദ്യാര്‍ത്ഥിനിയായ അക്‌സ കൊല്ലപ്പെടുന്നത്. കാമുകനുമായി ജീവിക്കാന്‍ തടസമായ മകളെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് കുട്ടിയുടെ അമ്മ റാണി ചോറ്റാനിക്കര പോലീസിലെത്തി പരാതി നല്‍കിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ആ സംഭവത്തില്‍ കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് പിന്നീട് തെളിഞ്ഞിരുന്നു.ഭര്‍ത്താവ് ജയിലിലായതിനെ തുടര്‍ന്നാണ് രഞ്ജിത്തുമായി റാണി അടുക്കുന്നത്. തുടര്‍ന്ന് രഞ്ജിത്തും സുഹൃത്തും റാണിക്കൊപ്പമുണ്ടായിരുന്ന നാലുവയസുകാരി അക്‌സയെ പലതവണ പീഡിപ്പിച്ചിരുന്നു. പിന്നീട് റാണിക്ക് രഞ്ജിത്തിനൊപ്പം ജീവിക്കാനായി കുട്ടിയെ ഒഴിവാക്കാനായി ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.

0Shares