നാലുമാസം മുമ്പ് കാണാതായ അധ്യാപക ദമ്പതികളെ വീടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing നാലുമാസം മുമ്പ് കാണാതായ അധ്യാപക ദമ്പതികളെ വീടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തി.


കാണ്‍പൂര്‍: നാലുമാസം മുമ്പ് കാണാതായ മുന്‍ ഐ.ഐ.ടി പ്രൊഫസറെയും ഭാര്യയെയും വീടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ ഇവരുടെ ഫ്‌ളാറ്റ് നാലു ദിവസമായി പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി വാതില്‍ തുറന്നപ്പോഴാണ് അവശനിലയിലായ ദമ്പതികളെ കണ്ടെത്തിയത്. ഇവര്‍ ഭക്ഷണം കഴിച്ചിട്ട് ആഴ്ച്ചകളോളമായി എന്നാണ് നിഗമനം. 50 കാരനായ സഞ്ജീവ് ജയാലിനെ ഒരു മുറിയിലും ഭാര്യ വിദ്യയെ മറ്റൊരു മുറിയിലുമായാണ് കണ്ടെത്തിയത്. മാസങ്ങളായി ഷേവ് ചെയ്യാത്തിനാല്‍ താടി നെഞ്ചോളം വളര്‍ന്ന നിലയിലായിരുന്നു ദയാലിന്റെത്. അടുത്ത മുറിയില്‍ കട്ടിലിനടിയില്‍ പൂര്‍ണ നഗ്നയായാണ് വിദ്യയയെ കണ്ടെത്തിയത്.

ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവര്‍ക്കും വിഷാദരോഗമോ മറ്റേതെങ്കിലും തരത്തിലുള്ള മനോവൈകല്യമോ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടിലെ രണ്ട് മുറിയിലും സിസിടിവി ക്യാമറകളുണ്ടായിരുന്നു. ഇതിലുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് കല്യാണ്‍ നഗര്‍ പൊലീസ് പറഞ്ഞു. ഇവര്‍ക്ക് മക്കളില്ല. ഐഐടി കാണ്‍പുരിലെ അധ്യാപകനായിരുന്ന സഞ്ജീവ് പിന്നീട് എന്‍ജിനിയറിങ് എന്‍ട്രന്‍സിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോച്ചിങ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. സി.എസ്.എ. സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപികയായിരുന്നു വിദ്യ.

0Shares