നാലാമത്തെ കുഞ്ഞിന് നാലായിരവും അഞ്ചാമത്തേതിന് 5000 രൂപയും; നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പ്രദേശിക ക്രിസ്ത്യന്‍ പള്ളി

  • Post category:news
  • Reading time:1 min read
You are currently viewing നാലാമത്തെ കുഞ്ഞിന് നാലായിരവും അഞ്ചാമത്തേതിന് 5000 രൂപയും; നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ പ്രദേശിക ക്രിസ്ത്യന്‍ പള്ളി

മിസോറാം: നാലും അതിലധികവും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ മിസോറാമിലെ ഒരു പ്രദേശിക ക്രിസ്ത്യന്‍ പള്ളി. നാലാമത്തെ കുഞ്ഞിന് നാലായിരവും അഞ്ചാമത്തേതിന് 5000 രൂപയുമാണ് ലങ്കേലീ ബസാറിലെ വെങ്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച്‌ വാഗ്ദാനം ചെയ്തിരിക്കുന്നത്. മിസോറാമിലെ ആദിവാസി മേഖലകളിലടക്കം ജനന നിരക്ക് കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസികള്‍ ജന്മം നല്‍കണമെന്നതാണ് തങ്ങളുടെ നയമെന്നും അതിന് മുകളിലേക്ക് എത്രവരെ പാരിതോഷികം നല്‍കുമെന്ന് തങ്ങള്‍ പരിധി നിശ്ചയിച്ചിട്ടില്ലെന്നും ചര്‍ച്ച്‌ സെക്രട്ടറി വ്യക്തമാക്കുന്നു. ജനന നിരക്ക് വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ഒരു മുതിര്‍ന്ന സഭാമേലധ്യക്ഷന്‍ പറയുകയുണ്ടായി.

0Shares