
അഞ്ച് സെറ്റുകള്‍ നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ റഫേൽ നദാൽ യു.എസ് ഓപ്പൺ ചാമ്പ്യന്‍ . ഫൈനലിൽ റഷ്യൻ താരം ദാനി മെദ്‍ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും വിജയം.

അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മെദ്‍ദദെവ് മികച്ച വെല്ലുവിളിയുയർത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. സ്കോർ 7-5, 6-3, 5-7, 4-6, 6-4. നദാലിന്‍റെ നാലാം യു.എസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്‍സ്ലാം കിരീടവും. 20 കിരീടമുള്ള റോജർ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മുന്നിലുള്ളത്.
യു.എസ് ഓപ്പൺ നേടുന്ന രണ്ടാമത്തെ മുതിർന്ന താരം കൂടിയാവുകയാണ് നദാൽ കിരീടനേട്ടത്തിലൂടെ. 1970-ൽ തന്‍റെ 35-ാം വയസ്സിലാണ് പ്രമുഖ താരമായിരുന്ന കെൻ റോസ്‍വാൾ യു.എസ് ഓപ്പൺ കിരീടം നേടുന്നത്. നദാലിനിപ്പോൾ വയസ്സ് 33.
