നാലാംടെസ്റ്റില്‍ 60 റണ്ണിന് ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി

  • Post category:news
  • Reading time:1 min read
You are currently viewing നാലാംടെസ്റ്റില്‍ 60 റണ്ണിന് ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി

സതാംപ്ടണ്‍: സതാംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. നാലാം ടെസ്റ്റില്‍ 245 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 184 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ആതിഥേയര്‍ 60 റണ്‍സിന് വിജയം കരസ്ഥമാക്കി. നാലാം വിക്കറ്റില്‍ രഹാനെയെ കൂട്ട്പിടിച്ച് സെഞ്ച്വറി കൂട്ട്‌കെട്ടുണ്ടാക്കിയ വിരാട് കോഹ്ലി പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ കോഹ്ലി 58 റണ്‍സും രഹാനെ 51 റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി മൊയിന്‍ അലി നാല് വിക്കറ്റും, ബെന്‍ സ്റ്റോക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.നാലാം ടെസ്റ്റിലും ആതിഥേയര്‍ ജയിച്ചതോടെ അഞ്ച് കളികളുടെ പരമ്ബര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

0Shares