
സംവിധായകന്‍ എ. എല്‍. വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമലാ പോള്‍ തമിഴ് സിനിമകളിലൂടെ വീണ്ടും ഒന്നാം നിരയിലേക്ക് കടന്നുവന്ന നായികനടിയാണ്. അമല തന്റെ പുതിയ ചിത്രമായ സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന തിരുട്ടുപായലെ 2 എന്ന ചിത്രത്തില്‍ നായകനായ ബോബി സിന്‍ഹയെ കളിയാക്കിയ വാർത്തകളിലൂടെയാണ് ഗോസിപ് കോളങ്ങളിൽ നിറയുന്നത്. കളിയാക്കിയത് എന്തിനെന്ന് അറിയുന്നതാണ് രസകരം. ഗ്ലാമര്‍ വേഷമാണ് ചിത്രത്തില്‍ അമലക്ക്. അത്തരത്തിലുള്ള ചിത്രത്തിലെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചു അമല തന്നെ പറയുന്നത് കേൾക്കൂ.

ചിത്രത്തില്‍ ബോബി സിംഹയുമായി ഇരുകി ചേര്‍ന്ന് അഭിനയിക്കേണ്ട ധാരാളം രംഗങ്ങള്‍ ഉണ്ടായിരുന്നെന്നും തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു നിന്നെന്നും അമല തുറന്നു പറഞ്ഞു. ബോബി സിംഹ മടിച്ചു നിന്നപ്പോള്‍ ബേബി സിംഹ എന്ന് അദ്ദേഹത്തെ വിളിച്ച് കളിയാക്കി. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ സംഭവങ്ങളെ കുറിച്ച് ഓഡിയോ ലോഞ്ചിനിടെ അമലാ പോള്‍ പറയുകയായിരുന്നു. അടുത്ത മാസം തന്നെ ചിത്രം പുറത്തിറങ്ങും. വേലയില്ല പട്ടധാരി 2 എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള അമലയുടെ അടുത്ത ചിത്രം കൂടിയാണിത്.
