ന്യൂഡല്‍ഹി: നായയെ വളര്‍ത്തുന്നവരും വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ശ്രദ്ധിക്കുക… നായ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വരുന്നു. വളര്‍ത്തു നായകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും നായവളര്‍ത്തലിനുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. മൃഗ സംരക്ഷണ നിയമത്തിലെ ചില ചട്ടങ്ങള്‍ക്കാണ് ഇതിലൂടെ കേന്ദ്രം ഭേതഗതി വരുത്തിയത് എന്ന് വനം-പരിസ്ഥിതി മന്ത്രി അനില്‍ ആര്‍ ധാവെ അറിയിച്ചു.

വളര്‍ത്തു നായകളെ വാങ്ങുന്നവരും വില്‍ക്കുന്നവരും സംസ്ഥാന മൃഗ സംരക്ഷണ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം, നായക്കളുടെ പ്രജനനം, വില്‍പ്പന എന്നിവ സംബന്ധിച്ച കാര്യങ്ങളിലും നിയമങ്ങളിലുമുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കൃത്യത പാലിക്കണം, കൂടാതെ നായകളെ വില്‍പന നടത്തുന്നവര്‍ മൈക്രോ ചിപ്പിങ്, വാക്‌സിനേഷന്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളും സൂക്ഷിക്കേണ്ടതുണ്ട്. പുതിയ ചട്ടങ്ങളില്‍ തെരുവുനയകളുടെ കാര്യം പരാമര്‍ശിക്കുന്നില്ല.