നായകന്‍ കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറാമാനും പുറകെ കുളത്തിലേക്ക് ചാടണം, ഇവന്‍ ശ്രീനിവാസന്റെ ശിഷ്യന്‍ തന്നെ.

  • Post category:news
  • Reading time:1 min read
You are currently viewing നായകന്‍ കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറാമാനും പുറകെ കുളത്തിലേക്ക് ചാടണം, ഇവന്‍ ശ്രീനിവാസന്റെ ശിഷ്യന്‍ തന്നെ.

കൊച്ചി: നായകന്‍ കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറയും കുളത്തിലേക്ക് ചാടണമെന്നാണല്ലോ പണ്ട് ശ്രീനിവാസന്‍ പറഞ്ഞത്. അന്നെല്ലാവരും കോമഡിയെന്ന് പറഞ്ഞ് ചിരിച്ച് തള്ളി. എന്നാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളില്‍ ക്യാമറമാന്മാര്‍ നായകന്മാരോടൊപ്പം കുളത്തിലേക്ക് ചാടുകമാത്രമല്ല പറ്റുമെങ്കില്‍ അവരോടൊപ്പം നീന്തുകയും ചെയ്യണം. അങ്കമാലി ഡയറീസിലെ റബര്‍ത്തോട്ടിലൂടെയും ഇടവഴികളിലൂടെയും അഭിനേതാക്കള്‍ക്കൊപ്പം ഓടി രംഗങ്ങള്‍ ഷൂട്ട് ചെയ്താണ് ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അങ്കമാലി ഡയറീസില്‍ അഭിനേതാക്കള്‍ക്കൊപ്പം മാരത്തണ്‍ ഓടിയ ഈ ഛായാഗ്രാഹകനെയും ട്രോളര്‍മാര്‍ ട്രോള്‍ മഴ നനയിച്ചു എന്നു പറയാം.

എല്ലാം റിയലായിരിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നാണ് ഗിരീഷ് പറയുന്നത്. റബര്‍ത്തോട്ടത്തിലൂടെയുള്ള ഓട്ടവും ബോംബേറും ചിത്രീകരിക്കാനായി മാത്രം രണ്ടു ദിവസമെടുത്തു എന്നാണ് ഗിരീഷ് പറയുന്നത്. ഫുള്‍ടൈം അഭിനേതാക്കള്‍ക്കൊപ്പമുള്ള ഓട്ടമായതിനാല്‍ നല്ല ശാരീരിക അധ്വാനം വേണ്ടി വന്നു എന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. ആയിരം പേരുടെ ഇടയിലൂടെ തട്ടാതെയും മുട്ടാതെയും പടക്കം കത്തുന്നതിന്റെ ഇടയിലൂടെയും വേണമായിരുന്നു ക്ലൈമാക്‌സ് സീനില്‍ ക്യാമറയുമായി പാഞ്ഞ് ഷൂട്ട് ചെയ്യാന്‍. പലതും മനോധര്‍മ്മം കൊണ്ടുമാത്രമാണ് ഷൂട്ട് ചെയ്യാന്‍ സാധിച്ചതെന്ന് ഗിരീഷ് ഗംഗാധരന്‍ പറയുന്നു.

0Shares