
ഹൈദരാബാദ്: നാഭിയിലേക്ക് നാളികേരമെറിയാൻ പറഞ്ഞ സംവിധായകനെ കളിയാക്കി തെന്നിന്ത്യൻ നടി തപ്സി പുലിവാൽ പിടിച്ചു. ഒടുവിൽ ഇതിൽ നിന്നും തലയൂരാൻ സംവിധായകനോട് നടിക്ക് മാപ്പുപറയേണ്ടിവന്നു. ചാനലിലെ ഒരു ഹാസ്യ പരിപാടിക്കിടെയാണ് നടി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ തപ്സിയുടെ നാഭിയിലേക്ക് പൂക്കളും ഒപ്പം ഒരു നാളികേരവും വന്നു വീഴുന്ന ഒരു രംഗം സംവിധായകൻ പ്ലാൻ ചെയ്തിരുന്നു. “സിനിമയിൽ തന്റെ ഊഴം വന്നപ്പോൾ നാഭിക്കു നേരെ ഒരു നാളികേരമാണ് എറിഞ്ഞത്. ഷൂട്ടിംഗ് കണ്ടു നിന്നവരിൽ പൊട്ടിച്ചിരി ഉണർത്തുന്നതായിരുന്നു ഈ രംഗം. തന്റെ നാഭിയിൽ നാളികേരം വന്നിടിക്കുന്നത് കാണുമ്പോൾ പ്രേക്ഷകരിൽ എന്തു വികാരമാണ് ഉണ്ടാവുക എന്നറിയില്ല”, ഇതായിരുന്നു തപ്സിയുടെ പരാമർശം, എന്നാൽ ഇത് സംവിധായകൻ രാഘവേന്ദ്ര റാവുവിന്റെ ആരാധകരെ ചൊടിപ്പിച്ചു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ തപ്സി രൂക്ഷമായി വിമർശിക്കപ്പെടുകയും ചെയ്തു.
എന്നാൽ സംവിധായകന്റെ ആരാധകർ രൂക്ഷമായി പ്രതികരിച്ചപ്പോൾ മാപ്പ് പറയേണ്ടി വരികയായിരുന്നു. മാപ്പു പറഞ്ഞ തപ്സിയുടെ വാക്കുകൾ ““ഞാൻ ആരുടേയും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ല അത്തരത്തിൽ സംസാരിച്ചത്. പക്ഷെ അഭിമുഖത്തിന് ശേഷം എനിക്ക് ലഭിച്ച സന്ദേശങ്ങളിൽ നിന്ന് എന്റെ പരാമർശം പലരേയും വേദനിപ്പിച്ചുവെന്ന് വ്യക്തമായി. അതൊരു ഹാസ്യ പരിപാടിയായിരുന്നു. എന്നാൽ ഒരുപാട് പേര്‍ക്ക് അത് വിഷമമുണ്ടാക്കി. എന്റെ സിനിമാ ജീവിതത്തിന്റെ ഭാഗമായവരെ ഞാന്‍ തള്ളിപ്പറയാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് രാഘവേന്ദ്ര റാവു. എനിക്ക് അദ്ദേഹത്തെ മറക്കാന്‍ പറ്റില്ല. ഞാന്‍ അദ്ദേഹത്തെ അപമാനിക്കുകയില്ല. എന്റെ പരാമര്‍ശത്തില്‍ നിങ്ങള്‍ വേദനിച്ചുവെങ്കില്‍ മാപ്പ് പറയുന്നു”. തപ്സി പറഞ്ഞു.
