
മുംബൈ: നടന്‍ നാനാ പടേക്കറടക്കമുള്ള നാലുപേരെ നാര്‍ക്കോ അനാലിസിസ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത. ബ്രെയിന്‍ മാപ്പിങ്, നുണപരിശോധന എന്നിവ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച അപേക്ഷ തനുശ്രീ ഓഷിവാര പൊലീസിനു നല്‍കി. തനുശ്രീയുടെ പരാതി വേണ്ട രീതിയില്‍ പരിഗണിക്കാത്തതില്‍ സിനിമ, ടി.വി. അഭിനേതാക്കളുടെ സംഘടനയായ ‘സിന്റ’ ഖേദം രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ തങ്ങള്‍ നേരത്തേതന്നെ മാപ്പുപറഞ്ഞിട്ടുള്ളതായും സിന്റ സീനിയര്‍ ജോയന്റ് സെക്രട്ടറി അമിത് ബെഹ്ല് വ്യക്തമാക്കി. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ വഴിവിട്ടു പെരുമാറിയെന്നായിരുന്നു തനുശ്രീയുടെ പരാതി.
പരാതി ലഭിച്ചപ്പോള്‍ പരിഗണിച്ചത് അതിന്റെ സാമ്പത്തികവശം മാത്രമാണ്. ലൈംഗികാരോപണത്തെക്കുറിച്ച് പരിശോധിച്ചില്ല. വിഷയത്തില്‍ നടപടിയെടുക്കുന്നതിന് തനുശ്രീ പുതിയ പരാതിനല്‍കണം. ലൈംഗികാരോപണം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഒരു ഉപസമിതി രൂപവത്കരിക്കാനുള്ള നടപടിക്രമങ്ങളിലാണെന്ന് അമിത് ബെഹ്ല് അറിയിച്ചു.