തായ്‌ലാന്‍ഡ്: 1000ത്തോളം നാണയങ്ങള്‍ ഭക്ഷിച്ച് ഒരു ‘കാശുകുടുക്ക’യായി മാറിയ കടലാമ ഇനിയില്ല. രക്തത്തില്‍ മാരക വിഷം ബാധിച്ചാണ് കടലാമയുടെ അന്ത്യം. 25 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് അവശനിലയിലായിരുന്ന കടലാമയെ ബാങ്കേങിലെ വെറ്ററിനറി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയത്. തടാകത്തിലേക്ക് ആളുകള്‍ എറിഞ്ഞു കൊടുക്കുന്ന നാണയങ്ങളാണ് ആമ ഭക്ഷിച്ചിരുന്നത്.

ശസ്ത്രക്രിയയിലൂടെ അഞ്ചു കിലോ തൂക്കം വരുന്ന 1000 നാണയങ്ങളാണ് പുറത്തെടുത്തത്. ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിലാണ് ആമയുടെ വയറിനകത്തു നിന്നും മുഴുവന്‍ നാണയങ്ങളും പുറത്തെടുത്തത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും അതിനു ശേഷം വിഷബാധയേറ്റാണ് ആമയുടെ അന്ത്യം.