
തിരുവനന്തപുരം: ജനകീയ വികസന വിഷയങ്ങളുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ‘നാം മുന്നോട്ട്’ ഡിസംബര്‍ 31 മുതല്‍ പ്രേക്ഷകരിലേക്ക്. സ്ത്രീ സുരക്ഷയാണ് ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം. 27 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ആറന്മുള എം.എല്‍.എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക. മുഖ്യമന്ത്രിക്ക് പുറമേ വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ദ സംഘവും ചർച്ചയിൽ പങ്കെടുക്കും. ഇതോടൊപ്പം പ്രക്ഷേകർക്കും ചർച്ചയുടെ ഭാഗമാകാം.

പാനലിലെ വിദഗ്ദരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്ന വിധത്തിലാണ് പരിപാടി തയ്യാറാകുന്നത്. ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് നാം മുന്നോട്ട് പ്രേക്ഷകരിലെത്തുന്നത്. 27 മിനിട്ടാണ് പരിപാടിയുടെ ദൈര്‍ഘ്യം. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം.
