പ്രയാഗ്‌രാജ്: സന്യാസിമാരോട് ബാബ രാംദേവിൻ്റെ പുതിയ ഉപദേശം. നാം ആരാധിക്കുന്ന രാമനോ കൃഷ്ണനോ പുകവലിക്കാറില്ല പിന്നെന്തിന് നാം അത് ചെയ്യണം.? എന്നായിരുന്നു ബാബ രാംദേവിൻ്റെ ചോദ്യം. കുംഭമേള നടക്കുന്നതിനിടയിലാണ് സന്യാസിമാരോട് പുകവലി ഉപേക്ഷിക്കണമെന്ന് ബാബ രാംദേവ് ആവശ്യപ്പെട്ടത്.
തുടര്‍ന്ന് സന്യാസിമാരെകൊണ്ട് പുകവലിക്കില്ലെന്ന പ്രതിജ്ഞയും ചെയ്യിപ്പിച്ചു എന്നാണ് വിവരം. സന്യാസത്തിനായി നാടും വീടും ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചവരാണ് നമ്മള്‍, അതുകൊണ്ട് പുകവലി കൂടി ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറാവണം എന്നാണ് രാംദേവ് സന്യാസിമാരോട് പറഞ്ഞത്.
