
അഞ്ജലി മേനോന്റെ പ്രഥ്വിരാജ് സിനിമയിലൂടെ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന നസ്രിയ മടങ്ങി എത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് വിരാമം. അവസാനം കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് ചിത്രത്തിലൂടെയാണ് നസ്രിയ തിരികെ എത്തുന്നത് എന്നാണ് അറിയുന്നത്. നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഇതില്‍ ഒരാളായി അഭിനയിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നസ്രിയയെ സമീപിച്ചു. അവസാന തീരുമാനം നസ്രിയ പുറത്തുവിട്ടിട്ടില്ല.

ശാലിനി പാണ്ഡെയാണ് സിനിമയില്‍ പ്രധാന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജി.വി പ്രകാശിന്‍റെ ‘100 % ലൗവ്’ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍റെ നായിക ആവുകയാണ് ശാലിനി. തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഢിയുടെ വന്‍ വിജയത്തിനു ശേഷം നിരവധി അവസരങ്ങളാണ് ശാലിനി പാണ്ഡയെ തേടി എത്തുന്നത്. വടക്കന്‍ ഇന്ത്യ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു ട്രാവല്‍ ജോണറാണ്. ചിത്രത്തിന് പേര് തിരുമാനിച്ചിട്ടില്ല. നിവേദ പെതുരാജ്, മേഖ ആകാശ് എന്നിവരും ചിത്രത്തില്‍ നായികമാരായി എത്തുന്നു.
