നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചാന്ദ്രയാനും കാശ്മീർ വിഷയവും ശരീരത്തിൽ ടാറ്റുവാക്കി യുവതികൾ

  • Post category:news
  • Reading time:1 min read
You are currently viewing നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചാന്ദ്രയാനും കാശ്മീർ വിഷയവും ശരീരത്തിൽ ടാറ്റുവാക്കി യുവതികൾ

രാജ്യം നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. നവരാത്രി, രാസ് ദർഗ ആഘോഷങ്ങളുടെ ഭാഗമായി സൂറത്തിലെ യുവതികൾ ശരീരത്തിൽ പതിപ്പിച്ച ടാറ്റൂവിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സമീപകാലത്തായി രാജ്യത്ത് നടന്ന പ്രധാനസംഭവങ്ങളാണ് യുവതികൾ ശരീരത്തിൽ ടാറ്റുവായി പതിപ്പിച്ചത്.

ചന്ദ്രയാൻ -2 വിന്‍റെ വിക്ഷേപണം, കാശ്മീരിന്‍റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം, പുതിയ മോട്ടോർ വാഹന നിയമഭേദഗതി തുടങ്ങിയയെല്ലാം ടാറ്റൂ ആയി ശരീരത്തിൽ ചിത്രീകരിച്ചു.
നവരാത്രി ആഘോഷങ്ങളുമായി ശരീരത്തിൽ ചിത്രീകരിച്ച ടാറ്റൂവിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ടാറ്റൂവിനെ പ്രകീർത്തിച്ച്‌ നിരവധി പേര് രംഗത്തുവന്നിട്ടുണ്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഏഴു വരെയാണ് ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ.

0Shares