നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിയെ അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിയെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ട:പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും നവജാതശിശുവിനെ തട്ടിക്കെണ്ട് പോയ സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശിനി ലീനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി ചാക്കോ, അനിത ദമ്പതിമാരുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ലീന തട്ടിക്കൊണ്ട് പോയത്.

കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ ആശുപത്രി ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് യുവതി കുഞ്ഞിനെ തട്ടിയെടുത്ത് കടന്ന് കളഞ്ഞത്. കുഞ്ഞിനെ മോഷ്ട്ടിച്ചു എന്നു കരുതുന്ന സ്ത്രീയുടെ വ്യക്തമായ ചിത്രങ്ങള്‍ ആശുപത്രി സി.സി.ടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിരുന്നു. ആശുപത്രിക്ക് സമീപമുള്ള മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ കണ്ടെത്താന്‍ സഹായകമായത്.

0Shares