നവജാതശിശുവിനെ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ട്‌പോയി.

  • Post category:news
  • Reading time:1 min read
You are currently viewing നവജാതശിശുവിനെ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ട്‌പോയി.

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ തുവതി തട്ടിക്കൊണ്ട് പോയി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെയും കാണാനില്ല. ഇവരാണ് കുഞ്ഞിനെ കൊണ്ട് പോയതെന്ന് സംശയിക്കുന്നു. റാന്നി പാടത്തുംപടി സ്വദേശി സജി-അനിത ദമ്പതികളുടെ ആണ്‍കുഞ്ഞിനെയാണ് കാണാതായിരിക്കുന്നത്. കുത്തിവയ്പ്പ് എടുക്കുന്നതിന് വേണ്ടി കുഞ്ഞിനെ കൊണ്ടു പോകണം എന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയ യുവതി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.

0Shares