നഴ്‌സുമാര്‍ക്ക് യു.എ.ഇയില്‍ തൊഴിലവസരം; ശമ്പളം 4500 ദിര്‍ഹം; അവസരം ഒരുക്കുന്നത് നോര്‍ക്ക റൂട്ട്‌സ് മുഖേന

  • Post category:news
  • Reading time:1 min read
You are currently viewing നഴ്‌സുമാര്‍ക്ക് യു.എ.ഇയില്‍ തൊഴിലവസരം; ശമ്പളം 4500 ദിര്‍ഹം; അവസരം ഒരുക്കുന്നത് നോര്‍ക്ക റൂട്ട്‌സ് മുഖേന

യു.എ.ഇയിലെ പ്രശസ്തമായ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന തൊഴിലവസരം. ബി. എസ്. സി നഴ്‌സിംഗ് ബിരുദവും പോസ്റ്റ് നേറ്റല്‍ വാര്‍ഡ് ആന്‍ഡ് നഴ്‌സറി എന്ന വിഭാഗത്തില്‍ 3 വര്‍ഷത്തിന് മുകളില്‍ പ്രവര്‍ത്തി പരിചയവും 40 വയസില്‍ താഴെ പ്രായവുമുള്ള വനിത നഴ്‌സുമാര്‍ക്കാണ് തൊഴിലവസരം.

ശമ്പളം 4500 ദിര്‍ഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഒക്‌ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org epw, ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ലും ലഭിക്കും.

0Shares