തിരുവനന്തപുരം: ശമ്പള വര്‍ധന വിഷയത്തില്‍ യുണൈറ്റഡ് നഴ്‌സ് അസോസിയേഷനും (യു.എന്‍.എ) മാനേജ്‌മെന്റ് പ്രതിനിധികളും ലേബര്‍ കമ്മീഷന്‍ മുമ്പാകെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ നഴ്‌സുമാരുടെ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുന്നു. ശമ്പള വര്‍ധനവില്‍ തീരുമാനമായില്ലെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ യു.എന്‍.എയും മാനേജ്‌മെന്റും ധാരണയായി.

മിനിമം വേതനം 20,000 രൂപയെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് നഴ്‌സുമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍ 12,000 രൂപ വരെയേ നല്‍കാന്‍ കഴിയൂ എന്നാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ നിലപാട്. 80 മുതല്‍ 100 ശതമാനം വരെ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവ് താങ്ങാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.