
കണ്ണൂര്‍: സംസ്ഥാനത്ത് നഴ്സുമാരുടെ സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുന്നു. വിവിധ ജില്ലകളില്‍ കൂടുതല്‍ നഴ്സുമാര്‍ സമരരംഗത്തേക്ക് വരുന്നുണ്ട്. കൂടുതല്‍പേര്‍ രംഗത്തുവരുന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്സുമാരുടെ സംഘടനകള്‍. കണ്ണൂരില്‍ നഴ്സുമാര്‍ക്കൊപ്പം നഴ്സിങ് വിദ്യാര്‍ത്ഥികളും സമരത്തിലാണ്. അതേസമയം കണ്ണൂരില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുളള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം കണ്ണൂരില്‍ സ്വകാര്യ ആശുപത്രികളില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാനുളള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഉത്തരവ് എല്‍. ഡി. എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരാണെന്ന് സി. പി. ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ജില്ലാ കലക്ടര്‍. ആരോഗ്യമന്ത്രി ശരിയെന്ന് പറഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവിനെയാണ് സി. പി. ഐ തള്ളിക്കളഞ്ഞിരിക്കുന്നത്. ഉത്തരവ് എത്രയുംവേഗം പിന്‍വലിക്കണം. ഇങ്ങനെയല്ല സമരങ്ങളെ നേരിടേണ്ടത്. നഴ്സുമാരുടെ സമരം മാന്യമായി പരിഹരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. കളക്ടറുടെ ഉത്തരവിനെതിരെ നഴ്സുമാരുടെ സംഘടനയായ ഐഎന്‍എ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതുകൂടാതെ മുഴുവന്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ അണിനിരത്തി കളക്ടറേറ്റ് മാര്‍ച്ച് നടത്താനും ഐ. എന്‍. എ തയ്യാറെടുക്കുകയാണ്. നഴ്സുമാരുടെ സമരത്തിന് വിവിധ കോണുകളില്‍നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.
