നളിനി നെറ്റോക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്നു പരിഗണിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing നളിനി നെറ്റോക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്നു പരിഗണിക്കും.

ന്യൂഡല്‍ഹി: പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെിരെ ടി.പി. സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഇന്നു പരിഗണിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സെന്‍കുമാറിന്റെ അഭിഭാഷകനായ ഹാരിസ് ബീരാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുമായി കൂടിയോലോചന നടത്തിയ ശേഷം കോടതിക്ക് മുന്നില്‍ ഇന്ന് വിഷയം അവതരിപ്പിക്കുന്ന കാര്യം തീരുമാനിക്കും. അതേസമയം സെന്‍കുമാറിനെ ഇന്ന് സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

0Shares