നരേന്ദ്ര മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല, ആര്‍.എസ്.എസ് പ്രചാരകന്റേത്: എ.കെ ആന്റണി

  • Post category:news
  • Reading time:1 min read
You are currently viewing നരേന്ദ്ര മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല, ആര്‍.എസ്.എസ് പ്രചാരകന്റേത്: എ.കെ ആന്റണി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ പ്രസംഗം ഒരു പ്രധാനമന്ത്രിയുടേതല്ല, ആർ.എസ്.എസ് പ്രചാരകന്റേതാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. പൗരത്വം എന്ന ആശയത്തെ അട്ടിമറിക്കുന്നതാണ് ഇപ്പോഴത്തെ പൗരത്വ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായി പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ വര്‍ഗീയ വല്‍ക്കരിക്കാന്‍ ആണ് മോദി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമം പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്ത് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗവര്‍ണര്‍ മാപ്പു പറയണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ ആര്‍.എസ്.എസിന്‍റെ നാവായി അധപതിച്ചെന്നും മോദി സര്‍ക്കാറിന്‍റെ ആശ്രിത വല്‍സലനായി മാറിയെന്നും മുസ്‌ലിം \ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

0Shares