
ന്യൂഡല്‍ഹി: ഇന്ത്യയിൽ ഊഹിക്കാന്‍ കഴിയുന്നതിലപ്പുറം അഴിമതിയാണ് മോദിയുടെ ഭരണക്കാലയളവിൽ സംഭവിച്ചതെന്നും മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്. സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയായിരിക്കും നോട്ടുനിരോധനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മൻമോഹൻ സിങ് മോഡി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ഉത്തരവാദിത്വമില്ലായ്മയുടെ ആകെത്തുകയാണ് നരേന്ദ്ര മോഡി സര്‍ക്കാറിൻെറ കഴിഞ്ഞ അഞ്ചു വര്‍ഷം .

കഴിഞ്ഞ അഞ്ച് വർഷത്തെ നരേന്ദ്ര മോഡിയുടെ ഭരണം ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും കച്ചവടക്കാർക്കും അങ്ങേയറ്റം ക്ലേശകരവും വിനാശകരവുമായ അനുഭവമാണ് സമ്മാനിച്ചതെന്ന് മൻമോഹൻ സിങ് കുറ്റപ്പെടുത്തി . ഈ ഭരണം രാജ്യത്തെ സകല ജനാധിപത്യ സ്ഥാപനങ്ങൾക്കും അങ്ങേയറ്റം ക്ലേശകരമായ അനുഭവമാണ് നൽകിയത്. 1990ലെ ഇന്ത്യയുടെ സാമ്പത്തിക നവീകരണത്തിൻെറ ശിൽപിയെന്നറിയപ്പെടുന്ന മൻമോഹൻ സിങ് നിലവിലെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഉദ്ധരിച്ച് മോഡി സർക്കാരിനെ പരിഹസിച്ചു. നിലവിൽ സാമ്പത്തിക മേഖലയിൽ രാജ്യം നേരിടുന്ന മെല്ലെപ്പോക്കിന് കാരണക്കാരൻ മോഡി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ മോഡി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ വിശദീകരിക്കാന്‍ തയാറായിട്ടില്ല. കൂട്ടായ വളര്‍ച്ചയില്‍ വിശ്വാസമില്ലാത്ത ബി.ജെ.പിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കണമെന്നും സിങ് പറഞ്ഞു.
