നയിക്കാന്‍ ഇനി ശശികല.

  • Post category:news
  • Reading time:1 min read
You are currently viewing നയിക്കാന്‍ ഇനി ശശികല.

ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന്‍ ഔദ്യോഗികമായി ചുമതലയേറ്റു. അമ്മ തെളിച്ച വഴിയെ താനും നടക്കുമെന്ന് ശശികല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശശികല വികാരാധീനയായി. അമ്മയ്ക്ക് പാര്‍ട്ടിയായിരുന്നു ജീവിതം, എന്നാല്‍ എനിക്ക് അമ്മയാണ് ജീവിതമെന്ന് അവര്‍ പറഞ്ഞു.

ജയലളിത കൂടെയില്ലെങ്കിലും അടുത്ത നൂറ് വര്‍ഷം പാര്‍ട്ടി തമിഴ്‌നാട് ഭരിക്കുമെന്നും ശശികല കൂട്ടിച്ചേര്‍ത്തു. എം.ജി. ആറിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ ശേഷമാണ് പാര്‍ട്ടി ആസ്ഥാനത്ത് ശശികല എത്തിയത്. തുടര്‍ന്ന് ജയലളിതയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.  എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ സെല്‍വം അടക്കമുള്ളവര്‍ പങ്കെടുത്തു.

0Shares