നയപ്രസം​ഗത്തിനായി ​ഗവർണ്ണർ: ​ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം: നിയമസഭയിൽ നാടകീയ രം​ഗങ്ങൾ: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നയപ്രസം​ഗത്തിനായി ​ഗവർണ്ണർ: ​ഗോ ബാക്ക് വിളികളുമായി പ്രതിപക്ഷം: നിയമസഭയിൽ നാടകീയ രം​ഗങ്ങൾ: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം ത​ട​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗ​ത്തി​നാ​യി എ​ത്ത​വെ​യാ​ണു ന​ടു​ത്ത​ള​ത്തി​ല്‍​വ​ച്ച്‌ ഗ​വ​ര്‍​ണ​റെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​ട​ഞ്ഞ​ത്. ഇ​വ​രെ പി​ന്നീ​ട് വാ​ച്ച്‌ ആ​ന്‍റ് വാ​ര്‍​ഡി​നെ ഉ​പ​യോ​ഗി​ച്ച്‌ ബ​ലം​പ്ര​യോ​ഗി​ച്ച്‌ നീ​ക്കി.

സ്പീ​ക്ക​റും മു​ഖ്യ​മ​ന്ത്രി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യും പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള​വ​രാ​ണു നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തി​യ ഗ​വ​ര്‍​ണ​റെ സ്വീ​ക​രി​ച്ച​ത്. ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ സ്വീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ലേ​ക്ക് എ​ത്തിയത്. ഗ​വ​ര്‍​ണ​ര്‍ പ്ര​ധാ​ന​ക​വാ​ട​ത്തി​നു മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോള്‍​ത്ത​ന്നെ പ്ര​തി​പ​ക്ഷം ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​പ​ക്ഷം വ​ഴി​ത​ട​ഞ്ഞു മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

ഗ​വ​ര്‍​ണ​റെ തി​രി​ച്ചു​വി​ളി​ക്കു​ക എ​ന്ന വ​ലി​യ ബാ​ന​റും പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തി. നയപ്രഖ്യാപനത്തിന് ഗവർണറെ സ്പീക്കർ സ്വാഗതം ചെയ്യുമ്പോൾത്തന്നെ ചുറ്റുപാടും ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്‍റെ ‘ഗോ ബാക്ക്’ വിളികളായിരുന്നു. അതേസമയം പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് പോയി. പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് .

മലയാളത്തിൽ ‘എന്‍റെ പ്രിയപ്പെട്ട സാമാജികരേ’ എന്നടക്കം നിയമസഭാംഗങ്ങളെ സംബോധന ചെയ്താണ് ​ഗവർണ്ണർ മലയാളത്തിൽ പ്രസംഗം തുടങ്ങിയത്. സി.എ.എ വിരുദ്ധ പരാമർശം, മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നുവെന്നും എന്നാൽ തനിക്ക് ഇതിനോട് വ്യക്തിപരമായി വിയോജിപ്പാണെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണ്ണർ വ്യക്തമാക്കി. പ്രസം​ഗം നിയമസഭയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്.

0Shares