
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചുള്ള വെബ് പരമ്പരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്. മോഡിയുടെ ജീവിതം പ്രമേയമാക്കിയ ‘മോദി എ ജേര്‍ണി ഓഫ് കോമണ്‍ മാന്‍’ എന്ന പരമ്പരയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇറോസ് നൗ ആണ് പരമ്പര സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്.

ഇതുവരെ സംപ്രേക്ഷണം ചെയ്ത പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും മാറ്റാന്‍ ഇറോസ് നൗവിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ വെബ് ചാനലായ നമോ ടി.വിക്ക് കമ്മീഷന്‍ ഇളവനുവദിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നിശബ്ദ പ്രചാരണ സമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍, മണ്ഡലങ്ങള്‍ എന്നിവയേപ്പറ്റി പരാമര്‍ശിക്കരുത് എന്ന നിബന്ധനയോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
