ദുബായ്: ഫേസ്ബുക്കില്‍ ഇസ്ലാം വിരുദ്ധ പേസ്റ്റിട്ടതിനെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ ദുബൈയില്‍ അറസ്റ്റിലായി. പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാലാണ് 31കാരനായ യുവാവിനെ ദുബായ് പെലീസ് അറസ്റ്റ് ചെയ്തത്. 2016 നവംബര്‍ ആറിനാണ് ഇയാള്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിച്ച് പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയ യുവാവ് നാട് വിട്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.വിവാദ പോസ്റ്റിട്ടതിനു തൊട്ടടുത്ത ദിവസമായ നവംബര്‍ ഏഴിനാണ് ഇയാളുടെ പ്രൊഫൈല്‍ അവസാനമായി ഉപയോഗിച്ചിട്ടുള്ളത്. പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ ഗൂഡാലോചനകള്‍ ഇല്ലെന്നാണ് പോലീസ് പറയുന്നത്.