നന്നായി പഠിക്കുന്ന കുട്ടികള്‍ക്കും പഠനത്തില്‍ നിലവാരം കുറഞ്ഞ കുട്ടികള്‍ക്കും പ്രത്യേക യൂണിഫോമുകള്‍; മലപ്പുറത്ത് സ്കൂളിന്റെ നടപടി വിവാദമാകുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നന്നായി പഠിക്കുന്ന കുട്ടികള്‍ക്കും പഠനത്തില്‍ നിലവാരം കുറഞ്ഞ കുട്ടികള്‍ക്കും പ്രത്യേക യൂണിഫോമുകള്‍; മലപ്പുറത്ത് സ്കൂളിന്റെ നടപടി വിവാദമാകുന്നു

മലപ്പുറം: മലപ്പുറം ജില്ലയിലെ സ്കൂളില്‍ സ്കൂള്‍ യൂണിഫോമില്‍ വിവേചനം കാട്ടുന്നതായി റിപ്പോര്‍ട്ട്.  സ്കൂളില്‍ നന്നായി പഠിക്കുന്ന കുട്ടികള്‍ക്കും പഠനത്തില്‍ നിലവാരം കുറഞ്ഞ കുട്ടികള്‍ക്കും വെവ്വേറെ യൂണിഫോമുകള്‍ നല്‍കിയതാണ് വിവാദമായിരിക്കുന്നത്. മലപ്പുറം പാണ്ടിക്കാട് അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് പഠന നിലവാരത്തിന്റെ പേരില്‍ തരം തിരിവ് കാണിച്ചിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടിട്ടും യൂണിഫോം മാറ്റാന്‍ അധൃകൃതര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, സംഭവം വിവാദമായതോടെ 2 തരം യൂണിഫോമുകള്‍ പിന്‍ വലിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

0Shares