നന്തി പുരസ്‌കാരം നേടുന്ന ആദ്യ മലയാള നടന്‍; ആന്ധ്രാ സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്

  • Post category:news
  • Reading time:1 min read
You are currently viewing നന്തി പുരസ്‌കാരം നേടുന്ന ആദ്യ മലയാള നടന്‍; ആന്ധ്രാ സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്

ആന്ധ്രാ സര്‍ക്കാറിന്റെ സംസ്ഥാന സിനിമാ പുരസ്‌കാരമായ നന്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജനതാ ഗാരേജ് സിനിമകളിലെ താരമായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പുരസ്‌കാര പ്രഖ്യാപനമാണ് വന്നിട്ടുള്ളത്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് 2016ലെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തില്‍ത്തന്നെ പ്രധാന വേഷം കൈകാര്യം ചെയ്ത ജൂനിയര്‍ എന്‍.ടി.ആറാണ് മികച്ച നടന്‍.

ജനതാ ഗാരേജിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ജനതാ ഗാരേജിന്റെ സംവിധായകന്‍ കൊരട്ടാല ശിവയ്ക്ക് ലഭിച്ചു. പെല്ലി ചൂപുലുവാണ് മികച്ച സിനിമ. സതീഷ് വെഗസ്‌ന മികച്ച സംവിധായകനായും റിതു വര്‍മ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

0Shares