
ഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന് താൽകാലിക ആശ്വാസം. ദിലീപിനെ വിചാരണ ചെയ്യുന്നതിൽ നിന്നും സുപ്രീം കോടതി സ്റ്റേ ചെയ്തു. നടിയെ അക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി ജൂലൈയില്‍ പരിഗണിക്കും. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണോ എന്നത് സംബന്ധിച്ച വിവരം സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സർക്കാർ ദിലീപിനെ വേട്ടയാടുന്നതായും ചില ലോബികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് ദിലീപ് അനുകൂലികളുടെ നിലപാട്. കേസിൽ നിന്നും ദിലീപ് രക്ഷപ്പെടുമെന്ന് കരുതുന്ന ഒരുവിഭാഗത്തിനും നടനും ഈ വിധിയിലൂടെ താൽകാലികമായി ആശ്വസിക്കാം.
