ഇയാള്‍ സ്ത്രീകളുടെ ‘പുറകില്‍’ തോണ്ടും; നടുറോഡില്‍ നടന്നു പോകുന്ന സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന ഹോംഗാര്‍ഡിൻ്റെ വീഡിയോ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing ഇയാള്‍ സ്ത്രീകളുടെ ‘പുറകില്‍’ തോണ്ടും; നടുറോഡില്‍  നടന്നു പോകുന്ന സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന ഹോംഗാര്‍ഡിൻ്റെ  വീഡിയോ വൈറല്‍

കൊച്ചി: നടുറോഡില്‍ ഹോംഗാര്‍ഡ് നടത്തുന്ന കൈക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. റോഡിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്ന കൊച്ചിയിലെ ഹോം ഗാര്‍ഡിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ ട്രാഫിക് നിയന്ത്രിക്കുന്ന ഹോം ഗാര്‍ഡ് സമീപത്തുകൂടി കടന്നുപോകുന്ന സ്ത്രീകളെ പിന്നില്‍ സ്പര്‍ശിച്ച് സുഖം കണ്ടെത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്‌കൂള്‍ പെണ്‍കുട്ടികളെയും ഇയാള്‍ വെറുതെ വിടുന്നില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്.

https://www.youtube.com/watch?v=pYlEfzlEAE8&feature=youtu.be

ചിലര്‍ തിരിഞ്ഞുനോക്കിയാല്‍, യാതൊരു കൂസലുമില്ലാതെയാണ് ഇയാളുടെ നില്‍പ്പ്. പോലീസുകാരന്റെ സ്പര്‍ശന രസങ്ങള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 30,000 ഓളം പേര്‍ കണ്ടുകഴിഞ്ഞു. സംഭവം കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ ഹോം ഗാര്‍ഡ് ആണെന്നും ബന്ധപ്പെട്ട സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, നടപടിയുണ്ടാകുമെന്നും പൊലീസ് മറുപടി നല്‍കിയിട്ടുണ്ട്.

0Shares