നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? താരം പീഡനദൃശ്യം കണ്ടു? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പടുത്തലുകളുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി

  • Post category:news
  • Reading time:2 mins read
You are currently viewing നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? താരം പീഡനദൃശ്യം കണ്ടു? നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പടുത്തലുകളുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സിനിമാ മംഗളം എഡിറ്റര്‍ പല്ലിശ്ശേരി. ദിലീപ് ഗ്യാംഗില്‍ സജീവ അംഗമായ നടി സുജാ കാര്‍ത്തിക പീഡനദൃശ്യങ്ങള്‍ കണ്ടു എന്നാണ് പല്ലിശ്ശേരി ആരോപിക്കുന്നത്. മുന്‍പ്. കേസ് സജീവമായി ചര്‍ച്ച ചെയ്തിരുന്ന അവസരത്തില്‍ ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചിരുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ തെളിവുകളും തന്റെ കൈവശം ഉണ്ട് എന്ന് അവകാശപ്പെട്ടിരുന്ന പല്ലിശ്ശേരി പക്ഷെ, ഇപ്പോള്‍ തെളിവുകള്‍ ഒന്നും ഇല്ല എന്ന് പറഞ്ഞുകൊണ്ടാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായി ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

നടി സുജാ കാര്‍ത്തികയെ ചോദ്യം ചെയ്യുമോ? താരം പീഡനദൃശ്യം കണ്ടു എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ വായിക്കാം .

സുജാ കാര്‍ത്തികയുടെ കൂട്ടുകാരിയില്‍ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോര്‍ന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാള്‍ സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാല്‍ അതു ശരിയല്ല കാണേണ്ടവരെല്ലാം ദ്യശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതല്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി സുജാ കാര്‍ത്തികയുടെ പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാര്‍ത്തിക കണ്ടിട്ടുണ്ട്-പല്ലിശ്ശേരി എഴുതുന്നു.

സുജാ കാര്‍ത്തിക മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സര്‍ക്കിള്‍ മുഴുവനും. വേണ്ട രീതിയില്‍ അന്ന് ചോദ്യം ചെയ്തിരുന്നെങ്കില്‍ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥര്‍ക്കു സുജാ കാര്‍ത്തികയില്‍ നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുന്‍പ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാന്‍ എഴുതിയിരുന്നില്ല. എന്നാല്‍ വിശ്വസിക്കാന്‍ തക്ക തെളിവുകളാണ് ഇക്കാര്യത്തില്‍ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകള്‍ തള്ളികളയാന്‍ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ് – ഇങ്ങനെയാണ് സുജാ കാര്‍ത്തികയ്ക്ക് എതിരായ വാര്‍ത്ത പല്ലിശ്ശേരി നല്‍കുന്നത്. കാവ്യാ മാധവന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സുജ. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും സുജയാണ്.

0Shares