മുംബൈ: ഒഡിഷ നടി സിമ്രാൻ സിംഗിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പടിഞ്ഞാറെ ഒഡീഷയിലെ സാംബൽപൂരിലെ മഹാനദി പാലത്തിനടിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം.
സിമ്രാൻ്റെ ഭർത്താവ് യുഗ് സുണയാണ് കൊലപാതകത്തിന് പിന്നെലെന്ന സംശയത്തിൽ പോലീസ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്ത് വരികയും ഭർത്താവിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതിനാലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പോലീസ് അന്വേഷണം മറ്റു ചിലരിലേക്കും വിരൽചൂണ്ടുന്നതാണ്. മരിക്കുന്നതിന് മുമ്പായി സിമ്രാൻ ഒരു സുഹൃത്തിനയച്ച വോയിസ് മെസ്സേജും പോലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസമാണ് മഹാനദി പാലത്തിനടിയിൽ നിന്നും സിമ്രാൻ്റെ മൃതദേഹം കണ്ടെടുക്കുന്നത്. സിമ്രാൻ്റെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്.
നടി സിമ്രാൻ സിങ് മരിച്ച നിലയിൽ; കൊലപാതകമാണെന്ന് കുടുംബം; മൃതദേഹം ഉണ്ടായിരുന്നത് പാലത്തിനടിയിൽ