
ടോളിവുഡ് പ്രണയജോഡികള്‍ ആയിരുന്ന നാഗചൈതന്യയ്ക്കും നടി സാമന്തയ്ക്കും പ്രണയസാഫല്യം. ഇരുവരും വിവാഹിതരായി. ഇന്നു പുലര്‍ച്ചെയാണ് ഇവര്‍ വിവാഹം കഴിഞ്ഞെന്നുള്ള വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഗോവയിലെ സ്വകാര്യ ഹോട്ടലില്‍ പരമ്പരാഗത ഹിന്ദു രീതിയിലായിരുന്നു ചടങ്ങുകള്‍.

വിവാഹത്തിനു മുമ്പുതന്നെ ഇരുവരും വലിയ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. ഇരുവരും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹത്തിനു മുമ്പുള്ള മെഹന്തി ആഘോഷങ്ങളുടെ ചിത്രം വലിയ വൈറലായിരുന്നു. ബന്ധുക്കളും അടുത്ത വൃത്തങ്ങളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. 150 പേരാണു വിവാഹത്തില്‍ പങ്കെടുത്തതെന്നാണു വിവരം. ഒക്‌ടോബര്‍ എട്ടിനു സിനിമാ മേഖലയില്‍ ഉള്ളവര്‍ക്കായി വലിയ റിസപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
