നടി ശ്രീദേവിയെ വോട്ടര്‍ പട്ടികയില്‍ ഭാര്യയായി പ്രഖ്യാപിച്ച് ആരാധകന്‍; ഗ്രാമത്തില്‍ അനുശോചനയോഗം വിളിച്ചുകൂട്ടി സ്വയം ശ്രീദേവിയുടെ ഭര്‍ത്താവാണെന്ന് പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നടി ശ്രീദേവിയെ വോട്ടര്‍ പട്ടികയില്‍ ഭാര്യയായി പ്രഖ്യാപിച്ച് ആരാധകന്‍; ഗ്രാമത്തില്‍ അനുശോചനയോഗം വിളിച്ചുകൂട്ടി സ്വയം ശ്രീദേവിയുടെ ഭര്‍ത്താവാണെന്ന് പ്രഖ്യാപിച്ചു

ഷിയോപ്പൂര്‍: ഇഷ്ടനായിക ശ്രീദേവിയെ വോട്ടര്‍ പട്ടികയില്‍ ഭാര്യയായി പ്രഖ്യാപിച്ച് ആരാധകന്‍. മധ്യപ്രദേശിലെ ഷിയോപ്പൂര്‍ സ്വദേശി ഓംപ്രകാശ് ആണ്. ശ്രീദേവിയുടെ മരണവാര്‍ത്ത വന്നതില്‍ പിന്നെ ഭക്ഷണവും വെള്ളവും വരെ ഉപേക്ഷിച്ച് ദുഃഖമാചരിക്കുന്നത്.ഗ്രാമത്തില്‍ അനുശോചനയോഗം വിളിച്ചുകൂട്ടിയ ഇയാള്‍ സ്വയം ശ്രീദേവിയുടെ ഭര്‍ത്താവാണെന്ന് പ്രഖ്യാപിച്ചു. ഓംപ്രകാശിന് ശ്രീദേവിയോടുള്ള കടുത്ത ആരാധന അറിയാവുന്ന സുഹൃത്തുകള്‍ക്കും ഗ്രാമവാസികള്‍ക്കും ഇതില്‍ അത്ഭുതമൊന്നും തോന്നിയില്ല.

ആരാധന കലശലായി 3000 കത്തുകളാണ് പ്രിയപ്പെട്ട താരത്തിന് എഴുതിയിരിക്കുന്നത്. അമ്മ മരിച്ച അവസരത്തില്‍പ്പോലും തലമുണ്ഡനം ചെയ്യാന്‍ തയാറാകാത്ത ഓംപ്രകാശ് ഇത്തവണ അതും ചെയ്തു. എന്നെങ്കിലും ശ്രീദേവിയെ നേരിട്ടുകാണുകയെന്നുള്ളതായിരുന്നു ഇയാളുടെ വലിയ ആഗ്രഹം. എന്നാല്‍ അത് ഇനി സഫലമാകാത്തതിനെത്തുടര്‍ന്ന് മനസുകൊണ്ടുവരിച്ച പ്രിയതാരത്തിന്റെ ചിത്രത്തിന് മുമ്പിലിരുന്ന് കരയുകയാണ് ഈ ആരാധകന്‍. ഏഴുജന്മം ശ്രീദേവിയ്ക്കായി കാത്തിരിക്കാന്‍ തയാറാണെന്നും ഓംപ്രകാശ് സുഹൃത്തുക്കളെ അറിയിച്ചു.

0Shares