നടി വരലക്ഷ്മിയെ തട്ടികൊണ്ട് പോയതോ..? വാര്‍ത്തയ്ക്കു പിന്നിലെ രഹസ്യം.

  • Post category:news
  • Reading time:1 min read
You are currently viewing നടി വരലക്ഷ്മിയെ തട്ടികൊണ്ട് പോയതോ..? വാര്‍ത്തയ്ക്കു പിന്നിലെ രഹസ്യം.

ചെന്നൈ: നടി വരലക്ഷ്മി ശരത്കുമാറിനെ തട്ടിക്കൊണ്ടുപോയതായി വ്യാജവാര്‍ത്ത. ട്വിറ്ററിലൂടെയാണ് കഴിഞ്ഞ ദിവസം മുതല്‍ വ്യാജ പ്രചരണം ഉണ്ടായത്. വരലക്ഷ്മിയെ തട്ടികൊണ്ടുപോയി എന്ന ഹാഷ്ടാഗില്‍ താരത്തിന്റെ ചിത്രമടക്കം പ്രചരിച്ചിരുന്നു. കൈകെട്ടി വായ്മൂടിക്കെട്ടി വരലക്ഷ്മി കിടക്കുന്ന ചിത്രമാണ് വ്യപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

സംഭവം ശ്രദ്ധയില്‍പെട്ട വരലക്ഷ്മി വിശദീകരണവുമായി രംഗത്തെത്തി. ട്വിറ്ററില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും തന്നെ കെട്ടിയിട്ട ചിത്രം തന്റെ അടുത്ത തമിഴ് ചിത്രത്തില്‍ നിന്നുള്ളതാണെന്നും തട്ടിക്കൊണ്ടുപോയി എന്ന തരത്തിലുള്ള പ്രചാരണം തികച്ചും വ്യാജമാണെന്നും വരലക്ഷ്മി പറഞ്ഞു. ഞാനിപ്പോള്‍ സേവ് ശക്തി ക്യാമ്പയിന്റെ ഭാഗമായി ഡല്‍ഹിയിലാണ്. ഞാന്‍ സുരക്ഷിതയാണെന്ന് താരം പറഞ്ഞു. ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും സിനിമയിലെ ഫോട്ടോ എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതും അന്വേഷിക്കേണ്ടതാണെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

https://twitter.com/varusarath/status/854229226890838016

 

https://twitter.com/varusarath/status/854217813942087681

0Shares