കൊച്ചി: മീടു ക്യാമ്പയിനില്‍ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍. സിനിമ പി.ആര്‍.ഒ ആയ നിഖില്‍ മുരുകനെതിരെയാണ് താരത്തിന്റെ ലൈംഗീക ആരോപണം. നിഖില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പെരുമാറി എന്നാണ് താരം വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ അത് താന്‍ നന്നായി കൈകാര്യം ചെയ്തുവെന്നും ലക്ഷ്മി പറഞ്ഞു. ഇക്കാര്യം താരം നേരത്തെ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും നിഖിലിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പേര് വെളിപ്പെടുത്തേണ്ട സമയമായി എന്ന് തോന്നിയതിനാലാണ് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയതെന്ന് ലക്ഷ്മി പറയുന്നു. നിഖിലിന്റെ പേര് പറയുന്നതിന് മുമ്പ് പലവട്ടം ആലോചിച്ചു. അയാള്‍ എന്റെ കരിയര്‍ നശിപ്പിക്കുമോ എന്ന ഭയത്തിലാണ് മിണ്ടാതിരുന്നത്.
പക്ഷേ എന്ത് സംഭവിച്ചാലും അത് നേരിടാനാണ് ഇപ്പോള്‍ തീരുമാനം. അയാളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ക്കുമ്പോള്‍ അത് തുറന്നു പറയാന്‍ കൂടുതല്‍ ഊര്‍ജമാകുന്നു. അതേസമയം സംഭവത്തില്‍ നിഖില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. ലക്ഷ്മിക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന് നിഖില്‍ പറഞ്ഞു. സിനിമയിലേക്കെത്തുന്ന പുതിയ തലമുറയ്ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ ശ്രദ്ധിക്കുമെന്നും നിഖില്‍ പറഞ്ഞു.
നടി ലക്ഷ്മി രാമകൃഷ്ണൻ്റെ മീടൂ ആരോപണത്തില്‍ പി.ആര്‍.ഒ കുടുങ്ങി; ഒടുവില്‍ മാപ്പ് ചോദിച്ച് ആരോപണ വിധേയന്‍