നടി മോനിഷയുടെ മരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ.

  • Post category:news
  • Reading time:1 min read
You are currently viewing നടി മോനിഷയുടെ മരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ.

കൊച്ചി: ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്ന ശാലീന സുന്ദരിയായ നടി മോനിഷ കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് രണ്ടര പതിറ്റാണ്ടിനുശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. ‘ചെപ്പടി വിദ്യ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പലരും പല കാരണങ്ങളാണ് അന്ന് പറഞ്ഞത്.
ഏറെ വൈകിയ രാത്രിയില്‍ ഡ്രൈവര്‍ ഉറങ്ങിയപ്പോയതാണെന്നും, ഓടിക്കൊണ്ടിരിക്കെ കാര്‍ ഡിവൈഡറില്‍ കയറി തട്ടിമറഞ്ഞതിനാലാണ് അപകടം സംഭവിച്ചതെന്നൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോനിഷയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം ഇതൊന്നുമല്ലെന്നാണ് അമ്മ ശ്രീദേവി ഉണ്ണി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. ആ പ്രോഗ്രാം ചെയ്യുന്നതിന് വേണ്ടിയുള്ള പരിശീലനത്തിനായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. മോനിഷ അപ്പോള്‍ നല്ല ഉറക്കത്തിലായിരുന്നു.
എന്നാല്‍ ഡ്രൈവറും താനും ഉറങ്ങിയിരുന്നില്ല, അത് തനിക്ക് ഉറപ്പാണ്. പെട്ടെന്ന് താന്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസിന്റെ ലൈറ്റ് കണ്ടെന്നും, ഉച്ചത്തില്‍ എന്തോ ശബ്ദം കേള്‍ക്കുമ്പോഴേക്കും ഇരിക്കുന്നവശത്തെ ഡോര്‍ തുറന്ന് ദൂരേയ്ക്ക് ഞങ്ങള്‍ തെറിച്ചുപോയിരുന്നുവെന്നും ശ്രീദേവി പറഞ്ഞു. ആക്‌സിഡന്റാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനോടൊപ്പം ബസും അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടു. ചോരയില്‍ മുങ്ങി കിടക്കുകയായിരുന്ന തങ്ങള്‍ക്ക് തുണയായി എത്തിയത് ഒരു ഓട്ടോഡ്രൈവറാണെന്ന് ശ്രീദേവി ഉണ്ണി ഓര്‍ത്തെടുത്തു.
മോനിഷ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടം നടക്കുമ്പോഴും ഉറക്കത്തിലായിരുന്ന മോനിഷ പിന്നീട് ഉണര്‍ന്നില്ലെന്നും ശ്രീദേവി ഒരു അഭിമുഖത്തില്‍ പറഞ്ഞു. മോനിഷയുടെ അകാല മരണത്തിന് കാരണമായത് കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണോ കൈത്തെറ്റാണോ അല്ല അതിന് അപ്പുറമുള്ള മറ്റെന്തെങ്കിലുമാണോ? ശ്രീദേവി ഉണ്ണി ഇനിയും മനസ്സുതുറന്നാല്‍ മാത്രമെ അക്കാര്യം വെളിപ്പെടൂ. എന്തായാലും മോനിഷയുടെ മരണത്തെ ചുറ്റിപറ്റി ഏതോ നിഗൂഢതയുണ്ടെന്നുതന്നെയാണ് ശ്രീദേവി ഉണ്ണി പറഞ്ഞും പറയാതെയും സൂചിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് വായിച്ചെടുക്കാവുന്നത്.
0Shares