ബംഗലൂരു: നടനും നിര്‍മ്മാതാവുമായ നവീനും നടി ഭാവനയും തമ്മിലുള്ള വിവാഹം അനിശ്ചിതത്വത്തില്‍ തുടരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും വീട്ടുകാരു മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. വിവാഹം എല്ലാവരേയും അറിയിച്ചു നടത്തും എന്നും തിയതി തീരുമാനിച്ചിട്ടില്ല എന്നും ഭാവന അന്ന് അറിയിച്ചിരുന്നു. ഒക്ടോബറില്‍ കല്ല്യാണം ഉണ്ടാകും എന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ തികച്ചും വ്യത്യസ്ഥമായ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഭാവനയുടെ വിവാഹം ഈ വര്‍ഷം ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.
തല്‍ക്കാലം വിവാഹം ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് നവീന്‍ എത്തിയിരിക്കുന്നതെന്ന് ചില കന്നഡ ഓണ്‍ലൈനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റെടുത്ത ചില ചിത്രങ്ങളുമായി ഭാവന തിരക്കിലാണെന്നും അതിനാല്‍ വിവാഹം നീട്ടിവയ്ക്കുകയാണ് എന്നും ഒരു കന്നട സിനിമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭാവനയുടെ തിരക്കു കാരണമല്ല മറ്റു ചില കാരണങ്ങള്‍ കൊണ്ടാണു വിവാഹം നീട്ടിവയ്്ക്കുന്നത് എന്നാണ് കന്നഡയിലെ പ്രമുഖ സിനിമാ മാഗസിനായ ചിത്രമാല റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും വാര്‍ത്ത ഭാവനയുടെ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
നടി ഭാവനയുടെ വിവാഹവും അനിശ്ചിതത്വത്തിലേക്ക്; തല്‍ക്കാലം വിവാഹം ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് നവീന്‍; കാരണം എന്താണെന്നറിയുമോ?