
കൊച്ചി: തെന്നിന്ത്യന്‍ നടി പ്രിയാമണി വിവാഹിതയാകുന്നു. ഓഗസ്റ്റ് 23നായിരിക്കും വിവാഹം. കാമുകന്‍ മുസ്തഫാ രാജാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം 2016 മെയ് 27 ന് ബംഗളൂരുവിലെ വസതിയില്‍ നടന്നിരുന്നു. കുടുംബക്കാരും സുഹൃത്തുക്കളുംമാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. വിവാഹനിശ്ചയത്തിന്റെ വിവരം പ്രിയാമണി ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ഐപിഎല്‍ മാച്ചിനിടയ്ക്കാണ് പ്രിയാമണിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്കും എത്തുന്നത്. രജിസ്റ്റര്‍ വിവാഹം നടത്താനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് സീസണ്‍ ടുവിന്റെ ഫൈനലില്‍ മുസ്തഫ രാജ് എത്തിയിരുന്നു. അതോടെയാണ് ഈ പ്രണയം ലോകം മുഴുവന്‍ അറിഞ്ഞത്. മുസ്തഫയുടെ ഹ്യുമറും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാമണി പറഞ്ഞിട്ടുണ്ട്. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിന് പ്രിയയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയയുടെ ആദ്യ മലയാള ചിത്രം. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ, ഗ്രാന്റ് മാസ്റ്റര്‍, പുതിയമുഖം, ആലീസ് എ ട്രൂ സ്റ്റോറി തുടങ്ങിയ മലയാളചിത്രങ്ങളില്‍ നായികയായിരുന്നു. തെന്നിന്ത്യയിലെ മിന്നും താരമാണ് പ്രിയാമണി.
