നടി നിഖിത മരിച്ചു; വീടിൻ്റെ മുകള്‍നിലയില്‍ നിന്നും വീണ് ചികിത്സയിലായിരുന്നു; തള്ളിയിട്ട് കൊന്നതാണെന്ന് പിതാവ്

  • Post category:news
  • Reading time:1 min read
You are currently viewing നടി നിഖിത മരിച്ചു; വീടിൻ്റെ മുകള്‍നിലയില്‍ നിന്നും വീണ് ചികിത്സയിലായിരുന്നു; തള്ളിയിട്ട് കൊന്നതാണെന്ന് പിതാവ്

മുംബൈ: സീരിയലുകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടി നിഖിത മരണത്തിന് കീഴടങ്ങി. 32 കാരിയായ താരം വീടിൻ്റെ മുകള്‍നിലയില്‍ നിന്നും വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താരം ടെറസ്സില്‍ നിന്നും വീണത്. ലക്ഷ്മിപ്രിയ ബെഹ്‌റ എന്നാണ് ഈ താരത്തിൻ്റെ യഥാര്‍ത്ഥ പേര്. വെള്ളിത്തിരയില്‍ തുടക്കം കുറിച്ചതോടെ നിഖിതയെന്ന പേര് സ്വീകരിക്കുകയായിരുന്നു. അഭിനേതാവായ ലിപന്‍ സഹുവാണ് താരത്തിൻ്റെ ഭര്‍ത്താവ്. നാല് വയസ്സുള്ള മകനുണ്ട്. ഒഡീഷ സിനിമ-സീരിയലുകളില്‍ സജീവ സാന്നിധ്യമയിരുന്നു.മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച്‌ സംശയം ഉയര്‍ന്നുവന്നു. കുടുംബ വഴക്കിനെത്തുടര്‍ന്ന് മകളെ വീടിന് മുകള്‍നിലയില്‍ നിന്നും തള്ളിയിട്ടതാവാമെന്ന സംശയത്തിലാണ് പിതാവ്. ഭർത്താവിനെതിരെയാണ് ആരോപണം. ഭര്‍തൃ മാതാവിനെയും ഭര്‍ത്താവിനെയും സംശയമുണ്ടെന്നാരോപിച്ച്‌ നിഖിതയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച്‌ സംശയം ഉയര്‍ന്നുവന്ന സാഹചര്യത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

0Shares