നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയിലോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയിലോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു

ചെന്നൈ: നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍ എത്തിയതെങ്ങനെ? കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച ചര്‍ച്ച കൊഴുക്കുകയാണ്. തന്റെ ഫേസ്ബുക്കില്‍ ചന്ദ്ര ലക്ഷ്മണ്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായത്. ചന്ദ്ര പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രം ശബരിമലയാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ചെന്നൈയിലെ ഒരു ക്ഷേത്രമാണ് ശബരിമല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രം മാത്രം പ്രചരിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. ഒരുകാലത്ത് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്ന ചന്ദ്രാ ലക്ഷ്മണ്‍ ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിന്നിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള സ്റ്റോപ്പ് വയലന്‍സ്, കാക്കി, ചക്രം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

0Shares