നടി കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍ കേട്ട് നിര്‍മ്മാതാവ് ഞെട്ടി..ഒടുവില്‍ വഴങ്ങേണ്ടിയും വന്നു.

  • Post category:news
  • Reading time:1 min read
You are currently viewing നടി കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍ കേട്ട് നിര്‍മ്മാതാവ് ഞെട്ടി..ഒടുവില്‍ വഴങ്ങേണ്ടിയും വന്നു.

കൊച്ചി: മലയാള ചിത്രങ്ങളായ ഗീതാഞ്ജലി, റിങ്മാസ്റ്റര്‍ എന്നീ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുകയാണ്. ‘ഇത് എന്ന മായം’ എന്ന ചിത്രത്തിലൂടെ തമിഴിലും, നേനു ശൈലജ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചുവടുവച്ച കീര്‍ത്തി ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടി കഴിഞ്ഞു. എന്തായാലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കേറിയതോടെ നടി പ്രതിഫലം കുത്തനെ ഉയര്‍ത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബെല്ലംകൊണ്ട ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിന് വേണ്ടി നായികയായി പരിഗണിച്ചത് കീര്‍ത്തി സുരേഷിനെയാണ്.

തിരക്കഥ ഇഷ്ടപ്പെട്ട് ചെയ്യാം എന്നേറ്റ നടി തനിക്ക് ഒരു കോടി രൂപ പ്രതിഫലം വേണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കീര്‍ത്തി ആവശ്യപ്പെട്ട പ്രതിഫലം നല്‍കി നായികയായി തീരുമാനിച്ചു കൊള്ളാന്‍ നിര്‍മ്മാതാവ് സുരേഷ് സമ്മതംമൂളിയെന്നുമാണ് റിപ്പോര്‍ട്ട്. സംവിധായകന്‍ ശ്രീനിവാസിന്റെ അച്ഛനും പ്രശസ്ത നിര്‍മ്മാതാവുമാണ് ബെല്ലംകൊണ്ട സുരേഷ്. തന്റെ കഴിവും അഭിനയത്തിനും കീര്‍ത്തി അത് അര്‍ഹിക്കുന്നു എന്നാണത്രെ നിര്‍മ്മാതാവിന്റെ പക്ഷം. കീര്‍ത്തിയുടെ രജനി മുരുകന്‍, തൊടാരി, ഭൈരവ എന്നീ ചിത്രങ്ങള്‍ ആണ് പുറത്തിറങ്ങിയത്. സൂര്യ നായകനാകുന്ന താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന ”മഹാനടി” എന്ന തെലുങ്കു ചിത്രത്തിലും നടി നായികവാന്‍ സമ്മതം മൂളി കഴിഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവായ നടി സാവിത്രിയുടെ ജീവചരിത്രം പറയുന്ന ചിത്രം കീര്‍ത്തിയുടെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് സൂചന. നിത്യാ മേനോനെ ആദ്യം നായികയാകാന്‍ പരിഗണിച്ചിരുന്ന സംവിധായകന്‍ പിന്നീട് കീര്‍ത്തിയെ തിരഞ്ഞെടുക്കുകയായിരുന്നു.

 

0Shares