നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍.
ആക്രമണ ദൃശ്യങ്ങളെ സംബന്ധിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതുവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച കോടതി ഹര്‍ജി പരിഗണിക്കും.

കേസില്‍ സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയിലും ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍, വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. സാക്ഷിവിസ്താരം ഈ മാസം 30ന് ആരംഭിക്കാനാണ് വിചാരണക്കോടതി തീരുമാനിച്ചിരിക്കുന്നത്.

0Shares