കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എം.എല്‍.എയുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്ത്. നടിയുമായി മുകേഷിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോയെന്നതും അന്വേഷിക്കണം. മാത്രമല്ല കേസിലെ പ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇതിൽ പങ്കുണ്ടോയെന്ന് സംശയിക്കാനെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

കൊച്ചി കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി സിനിമാ താരങ്ങള്‍ക്കുള്ള ബന്ധവും അന്വഷിക്കണം, മാത്രമല്ല ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇടക്കുവച്ച് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളില്‍ ഇതില്‍ ഗൂഡാലോചനയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി അന്വേഷണത്തിൽ ഇടപെട്ടു. ഇതെല്ലാം കേസില്‍ ഇടതു ജനപ്രതിനിധികളായ ചിലര്‍ക്കുള്ള പങ്ക് മറയ്ക്കാനാണെന്നും രമേശ് തിരുവനന്തപുരത്തു പറഞ്ഞു. മുകേഷിനെതിരെ സ്വന്തം പാളയത്തുനിന്നുതന്നെ നിരവധിപേർ രംഗത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് അടക്കമുള്ള പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നു. പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറായിരുന്നു എന്നതും നടിയുമായി മുകേഷിന് സാമ്ബത്തിക ഇടപാടുണ്ടായിരുന്നു എന്നതും, അമ്മ യോഗത്തിൽ പൊട്ടിത്തെറിച്ചതും എല്ലാം ഒത്തുനോക്കുമ്പോൾ പ്രതി പട്ടികയിൽ മുകേഷും ഉണ്ടാകുമോ..? എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇവിടെയാണ് നടി അക്രമിക്കപ്പെട്ട സംഭവം പിന്നിൽ മുകേഷോ..? എന്ന ചോദ്യം ഉയരുന്നത്.