കൊച്ചി: പ്രമുഖ നടിയെ കഴിഞ്ഞ ദിവസം കാറില്‍ കടത്തിക്കൊണ്ടുപോയി അപമാനിച്ച സംഭവത്തില്‍ 2 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലുവ എസ്. പി യുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരില്‍ നിന്നാണ് അമ്പലപ്പുഴ സ്വദേശികളായ ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ ദിവസം പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടില്‍ അടക്കം സംഭവവുമയി ബന്ധപ്പെട്ട് 3 പേര്‍ പിടിയിലായിട്ടുണ്ട്.

മൊത്തം 7 പ്രതികളെയാണ് സംഭവത്തില്‍ പിടികൂടാനുള്ളത്. താരത്തിന്റെ മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയാണ് മുഖ്യപ്രതി. എ.ഡിജിപി, ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.