കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പോലീസിന്റെ പിടിയില്‍. പള്‍സര്‍ സുനിയെ സഹായിച്ചതിന് ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

പള്‍സര്‍ സുനിയുടെ സുഹൃത്ത് ഷൈനി തോമസ്, മോന്‍സി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോട്ടയം സ്വദേശി മാര്‍ട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.