
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗായികയും നടിയുമായ റിമി ടോമിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആക്രമിച്ച വിവരം എങ്ങനെ അറിഞ്ഞു, ഇതിനുശേഷം ആരെയൊക്കെ വിളിച്ചു എന്ന വിവരങ്ങളാണ് പ്രധാനമായും ചോദിച്ചത്. ചോദ്യം ചെയ്യലില്‍ റിമി ടോമി നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. നടന്‍ ദിലീപുമായി റിമി ടോമിക്ക് റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്നുള്ള വ്യക്തമായ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഉണ്ടായത്.

ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയപ്പോള്‍ റിമിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഈ പരിശോധനയില്‍ നിരവധി രേഖകളും കണക്കിലെ ക്രമക്കേടുകളും കണ്ടെടുത്തിരുന്നു. ഇരുവരുടെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നേരത്തെയും നിരവധി പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിരുന്നത്രെ.ആക്രമിക്കപ്പെട്ട നടിയും റിമിയും അടുത്തസുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടിയുമായി റിമി അകലുകയായിരുന്നു. ഈ ഒരു കാരണവും പോലീസ് റിമിയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ ഉണ്ട്.
